അല്‍ നസര്‍ – ഇന്റര്‍ മയാമി പോരാട്ടം ഇന്ന്

റിയാദ്: ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന അല്‍ നസര്‍ – ഇന്റര്‍ മയാമി പോരാട്ടം ഇന്ന്. അല്‍ നസറിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങില്ലെന്നത് ആരാധകര്‍ക്ക് കടുത്ത നിരാശയാണ്. എങ്കിലും അവസാനമായി മെസ്സി-റൊണാള്‍ഡോ സംഘങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആവേശം സൃഷ്ടിക്കുന്നു.

റൊണാള്‍ഡോ ഇല്ലെങ്കിലും സാദിയോ മാനേ, സേകോ ഫൊഫാന, അല്കസ് ടെല്ലസ്, ആന്റേഴ്‌സണ്‍ ടലിസ്‌ക തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അല്‍ നസര്‍ ശക്തരാണ്. മെസ്സിയും റൊണാള്‍ഡോയും അവസാനമായി ഏറ്റുമുട്ടുന്നുവെന്ന് പ്രതീക്ഷിച്ച പോരാട്ടത്തിന് സംഘാടകര്‍ ലാസ്റ്റ് ഡാന്‍സ് എന്നാണ് പേര് നല്‍കിയിരുന്നത്.

റിയാദ് കപ്പിലെ ആദ്യമത്സരത്തില്‍ അല്‍ ഹിലാലിനോട് പരാജയപ്പെട്ടാണ് ഇന്റര്‍ മയാമി ഇറങ്ങുന്നത്. മെസ്സിയും സുവാരസും സെര്‍ജിയോ ബുസ്‌കറ്റ്‌സും ജോര്‍ഡി ആല്‍ബയും ഇറങ്ങിയിട്ടും മയാമിക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. എംഎല്‍എസ് പ്രിസീസണ്‍ സൗഹൃദ മത്സരങ്ങളില്‍ ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് മയാമിയുടെ സമ്പാദ്യം. എന്നാല്‍ സൗദി പ്രോ ലീഗ് ടേബിള്‍ ടോപ്പറായ അല്‍ ഹിലാലിനോട് ശക്തമായി മത്സരം കാഴ്ചവെച്ചതിന്റെ ആശ്വാസത്തിലാണ് മയാമി ആരാധകര്‍.

Top