എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഹിലാലിന് ആവേശ ജയം

ഇസ്ഫഹാന്‍: എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഹിലാലിന് ആവേശ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറാന്‍ ക്ലബ് സെപാഹന്‍ എസ് സിയെയാണ് അല്‍ ഹിലാല്‍ തോല്‍പ്പിച്ചത്. സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് സൗദി ക്ലബിന് വിജയം സമ്മാനിച്ചത്.

94-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് അല്‍ ഹിലാലിനെ മുന്നിലെത്തിച്ചു. 97-ാം മിനിറ്റില്‍ അബ്ദുള്ള അല്‍ ഹംദാന്‍ ?ഗോള്‍ നില ഉയര്‍ത്തിയതോടെ അല്‍ ഹിലാല്‍ വിജയം ആധികാരികമാക്കി. മറ്റൊരു മത്സരത്തില്‍ സൗദി ക്ലബ് അല്‍ ഇത്തിഹാദ് ഉസ്‌ബെക്കിസ്ഥാന്‍ ക്ലബ് നവബഹോറുമായി സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല.

മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് സെപാഹന്‍ എസ് സിയാണ്. 37-ാം മിനിറ്റില്‍ റമീന്‍ റസായേല്‍ ഇറാന്‍ ക്ലബിനായി ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഒരു ഗോളിന് ലീഡ് ചെയ്യാനും സെപാഹന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ അല്‍ ഹിലാല്‍ ശക്തമായി തിരിച്ചുവന്നു. 57-ാം മിനിറ്റില്‍ മാല്‍കോം ഗോള്‍ നില സമനിലയിലാക്കി.

Top