റിയാദ് സീസണ്‍ കപ്പില്‍ ഇന്റര്‍ മയാമിക്കെതിരെ അല്‍ ഹിലാലിന് വിജയം

റിയാദ്: റിയാദ് സീസണ്‍ കപ്പില്‍ ഇന്റര്‍ മയാമിക്കെതിരെ അല്‍ ഹിലാലിന് വിജയം. മൂന്നിനെതിരെ നാല് ?ഗോളുകള്‍ക്കാണ് അല്‍ ഹിലാലിന്റെ ജയം. ഇന്റര്‍ മയാമിക്കായി ലൂയിസ് സുവാരസ് ആദ്യ ?ഗോള്‍ നേടി. ഒപ്പം ലയണല്‍ മെസ്സിയും ?ഗോളടിച്ചു. എങ്കിലും അവസാന നിമിഷം പരാജയപ്പെടാനായിരുന്നു ഇന്റര്‍ മയാമിയുടെ വിധി.

രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സി ?ഗോള്‍ നേടി. തൊട്ടടുത്ത മിനിറ്റില്‍ ഡേവിഡ് റൂയിസ് ഇന്റര്‍ മയാമിയെ ഒപ്പമെത്തിച്ചു. എന്നാല്‍ 88-ാം മിനിറ്റിലെ മാല്‍കോമിന്റെ ?ഗോളില്‍ അല്‍ ഹിലാല്‍ മത്സരം പിടിച്ചെടുത്തു.മത്സരത്തിന്റെ 10-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് അല്‍ ഹിലാലിന്റെ ആദ്യ ?ഗോള്‍ നേടി. 13-ാം മിനിറ്റില്‍ അബ്ദുല്ല അല്‍-ഹംദാന്റെ ?ഗോളിലൂടെ അല്‍ ഹിലാല്‍ വീണ്ടും മുന്നിലെത്തി. 34-ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ ഒരു ?ഗോള്‍ തിരിച്ചടിക്കാന്‍ ഇന്റര്‍ മയാമിക്ക് സാധിച്ചു. എന്നാല്‍ 44-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മൈക്കല്‍ അല്‍ നസറിന്റെ ലീഡ് 3-1 ആക്കി ഉയര്‍ത്തി.

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് അല്‍ ഹിലാലിന്റെ വിജയ?ഗോള്‍ പിറന്നത്. ബ്രസീലിയന്‍ താരം മാല്‍കോം വലചലിപ്പിച്ചു. ആദ്യ പകുതിയില്‍ 3-1ന് പിന്നിട്ട് നിന്ന ശേഷം മയാമി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Top