അല്‍ അഖ്‌സയ്‌ക്കെതിരായ അതിക്രമം; ഇസ്രായേലിന് മുന്നറിയിപ്പുമായി ഹമാസ്‌

ഗസാ സിറ്റി: മുസ്‌ലിം ലോകം പരിവാനമായി കാണുന്ന ജറുസലേമിലെ മസ്ജിദുല്‍ അഖസയ്ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ ഇസ്‌ലാമിക ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഹമാസ്. ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ നിന്നും അതിന്റെ നശീകരത്തില്‍നിന്നും മസ്ജിദിനെ സംരക്ഷിക്കുന്നതിന് അല്‍ അഖ്‌സയിലേക്ക് നീങ്ങാനും അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ അവിടെ തമ്പടിക്കാനും ഹമാസ് ഫലസ്തീന്‍ ജനതയോട് ആഹ്വാനം ചെയ്തു.

സയണിസ്റ്റ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലസ്തീന്‍ ജനയ്‌ക്കെതിരായ ആക്രമണത്തിന്റെ തീവ്രതയേയും അവരുടെ അവകാശ ലംഘനങ്ങളേയും ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതിനേയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഹമാസ് വക്താവ് അബ്ദുള്‍ലത്തീഫ് അല്‍ ഖാനുവ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി സയണിസ്റ്റ് സൈന്യം അല്‍ക്വിബ്ലി പ്രാര്‍ത്ഥനാ ഹാളിലേക്ക് അതിക്രമിച്ച് കയറുകയും പ്രാര്‍ഥനയിലേര്‍പ്പെട്ട വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

 

 

Top