അക്ഷയ് കുമാര്‍ ചിത്രത്തിലൂടെ ബാബു ആന്റണി വീണ്ടും ബോളിവുഡിലേയ്ക്ക്

ക്ഷയ്കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിലൂടെ മലയാള നടന്‍ ബാബു ആന്റണി വീണ്ടും ബോളീവുഡിലേയ്ക്ക്‌ ചുവട് വെയ്ക്കുന്നു. ഫെയ്‌സ് ബുക്കിലൂടെയാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ച് താരം ആരാധകരമായി പങ്കുവെച്ചത്. ഒരു പ്രധാനവേഷമായിരിക്കും താന്‍ കൈകാര്യം ചെയ്യുക എന്ന് ബാബു ആന്റണി ഫെയ്സ്ബുക്കില്‍ കുറിച്ചു. സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്. 1988 ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2012ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

Top