എ.ബി.വി.പി പതാക വീശി സൂപ്പര്‍ താരം അക്ഷയ് കുമാര്‍ സര്‍വ്വരെയും ഞെട്ടിച്ചു !

ന്യൂഡല്‍ഹി: കാവിക്കോട്ടയായ ഡല്‍ഹി സര്‍വ്വകലാശാലയില്‍ എ.ബി.വി.പി പതാക വീശി സര്‍വ്വരെയും ഞെട്ടിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

പുതുതായി പുറത്തിറങ്ങാനിരിക്കുന്ന പാഡ്മാന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം ഡല്‍ഹി സര്‍വ്വകലാശാലയിലെത്തിയ അക്ഷയകുമാര്‍ എ.ബി.വി.പി പതാക വീശുകയായിരുന്നു.

27042984_2008432669438796_1244050763_n

കയ്യടികളോടെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്ഷയ് കുമാറിന്റെ നടപടിയെ വരവേറ്റത്.

മോദിക്ക് പഠിക്കുകയാണോ എന്ന് ചോദിച്ച് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നുണ്ടെങ്കിലും സംഭവം സൂപ്പര്‍ ഹിറ്റായിരിക്കുകയാണിപ്പോള്‍.

കാവി രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള അക്ഷയ് കുമാര്‍ അവസരം കിട്ടിയപ്പോള്‍ അത് പരസ്യമാക്കാന്‍ കാട്ടിയ ആര്‍ജ്ജവത്തിനും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയുണ്ട്.

റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍

Top