ബോളിവുഡ് ചിത്രം കേസരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ക്ഷയ് കുമാര്‍ നായകനായി എത്തുന്ന കേസരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ചില രംഗങ്ങള്‍ അക്ഷയ് കുമാര്‍ മുമ്പേ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിനാളുകള്‍ ആണ് വീഡിയോ കണ്ടത്. പുറകേ പുറത്തിറങ്ങിയ ട്രെയിലറും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

അവിശ്വസനീയമായ കഥ എന്നാണ് ചിത്രത്തെപ്പറ്റി അക്ഷയ് കുമാര്‍ പറഞ്ഞത്. 1987 ല്‍ സാരഘര്‍ഹി യുദ്ധത്തില്‍ 10,000 അഫ്ഗാന്‍കാരോട് ഏറ്റുമുട്ടിയ 21 സിഖുകാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിഖു പട്ടാളക്കാരനായ ഹവീല്‍ദാര്‍ ഇര്‍ഷാര്‍ സിങ് ആയിട്ടാണ് അക്ഷയ് ചിത്രത്തില്‍ വേഷമിടുന്നത്.

പഞ്ചാബി സംവിധായകന്‍ അനുരാഗ് സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് കേസരി. പരനീതി ചോപ്രയാണ് ചിത്രത്തിലെ നായിക. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്തമാസം 21 ന് തിയേറ്ററുകളില്‍ എത്തും.

Top