വളര്‍ത്തുനായയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 20,000 പ്രതിഫലം പ്രഖ്യാപിച്ച് അക്ഷയ് രാധാകൃഷ്ണന്‍

ന്റെ കാണാതായ വളര്‍ത്തുനായയെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. നായയെ കണ്ടെത്തുന്നവര്‍ക്ക് 20,000 രൂപ പ്രതിഫലം നല്‍കുമെന്നാണ് നടന്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ വിവരം പങ്കുവെച്ചത്.

വ്യാഴാഴ്ച്ചയാണ് നായയെ കാണാതായത്. ഏറെ നാളായി അക്ഷയുടെ സന്തത സഹചാരിയാണ് വളര്‍ത്തുനായ. നടനോടൊപ്പം പൊതുചടങ്ങുകളില്‍ നായയും പങ്കെടുത്തിരുന്നു. പേരും മേല്‍വിലാസവും മറ്റ് വിവരങ്ങളും നടന്‍ പങ്കുവെച്ചിട്ടുണ്ട്.

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. നൂറിന്‍ ഷെരീഫ് നായികയായ വെള്ളേപ്പം ആണ് അക്ഷയ്‌യുടെ പുതിയ ചിത്രം.

Top