അക്ഷയ് കുമാറിന്റെ റോഡ് സുരക്ഷയെക്കുറിച്ചുള്ള വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: റോഡ് സുരക്ഷയുടെ ഭാഗമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അംബാസിഡറായ അക്ഷയ് അഭിനയിച്ച റോഡ് സുരക്ഷയെക്കുറിച്ചുള്ള വീഡിയോയാണ് വൈറലായത്.

ഒരു മിനിറ്റ് ദൈര്‍ഘമുള്ള പരസ്യ വീഡിയോയാണിത്. ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് അക്ഷയ് പരസ്യത്തില്‍ എത്തുന്നത്. റോഡില്‍ വണ്‍വേ തെറ്റിച്ച് എത്തുന്ന ആളോട് ‘റോഡ് തന്റെ തന്തയുടെ വകയല്ലന്നും നിയമം എല്ലാവരും ഒരു പോലെ പാലിക്കണമെന്നും’ ഹാസ്യരൂപേണ പറയുകയാണ് അക്ഷയ് വീഡിയോയില്‍.

റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യവുമായി ഗതാഗത മന്ത്രാലയം മുന്നോട്ട് വന്നത്. ട്രാഫിക്ക് നിയമം ആര്‍ക്കും ലംഘിക്കാന്‍ പറ്റുന്ന ഒന്നല്ലെന്നും,നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

Top