Akshay kumar

ബോളിവുഡിലെത്തിയിട്ട് 20 വര്‍ഷത്തിലേറെയായ അക്ഷയ് കുമാറിന് തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ ആക്ഷന്‍ ഹീറോ എന്ന പ്രതിച്ഛായയാണ് ഉണ്ടായിരുന്നത്.പീന്നീട് പ്രണയ നായകവേഷങ്ങള്‍ ചെയ്‌തെങ്കിലും കാലം ഏറെയെടുത്തു അക്ഷയകുമാറിലെ നടനെ തിരിച്ചറിയാന്‍.

ഈ നേട്ടത്തിന്റെ ബഹുമതി അക്ഷയ് കുമാര്‍ നല്‍കുന്നത് സംവിധായകന്‍ പ്രിയദര്‍ശന് മാത്രമാണ്.ആക്ഷന്‍ ഹീറോ എന്ന പേരില്‍ എല്ലാവരും തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ പ്രിയദര്‍ശനാണ് തന്നിലെ യഥാര്‍ഥ നടനെ പുറത്ത് കൊണ്ടു വന്നതെന്ന് അക്ഷയ് പറയുന്നു.പുതിയ ചിത്രമായ ജോളി എല്‍എല്‍ബി 2 ന്റെ പ്രചരണ പരിപാടിക്കിടെയായിരുന്നു അക്ഷയിന്റെ വെളിപ്പെടുത്തല്‍.

കരിയര്‍ തുടങ്ങി എട്ട്പത്ത് വര്‍ഷത്തോളം ഞാന്‍ ഒരുപാട് ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്തു.എന്നെ മറ്റൊരു വേഷത്തിലേക്ക് പരിഗണിക്കാന്‍ ആരും ധൈര്യം കാണിച്ചില്ല. ഈ ചിന്ത എന്നെ അലട്ടിയപ്പോള്‍ ഞാന്‍ ഒരു ദിവസം പ്രിയദര്‍ശനെ നേരിട്ടു കണ്ടു. എനിക്ക് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

എനിക്ക് തമാശ കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ചത് അദ്ദേഹമാണ്.എന്നിലെ നടനില്‍ അദ്ദേഹം പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ചു.പ്രിയദര്‍ശന്റെ വിശ്വാസമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top