പാന്‍മസാല പര്യത്തിന്റെ മറുപടിയുമായ് അക്ഷയ് കുമാര്‍

വീണ്ടും പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസഡറായെന്നുള്ള റിപ്പോര്‍ട്ടുകള്‍ തളളി നടന്‍ അക്ഷയ് കുമാര്‍ രംഗത്ത്. പാന് മസാല ബ്രാന്‍ഡായ വിമലിന് വേണ്ടി ഷാരൂഖ് ഖാന്‍ അജയ് ദേവ്ഗണ്‍, അക്ഷയ് കുമര്‍ മൂവരും ഒരുമിച്ച് ഇറങ്ങിയ പരസ്യം വീണ്ടും വിവാദം സൃഷ്ടിച്ചിരുന്നു. ആരാധകരുടെ വിമര്‍ശനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിമലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് അക്ഷയ് ഒഴിഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പുതിയ പരസ്യത്തിലൂടെ ഒരുപാട് വിമര്‍ശനങ്ങളാണ് താരം ഏറ്റുവാങ്ങുന്നത്.

വാര്‍ത്ത വൈറലായതോടെ എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാന്‍ അക്ഷയ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പുറത്ത് പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും പാന്‍ മസാല കമ്പനിയുമായുളള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം തനിക്ക് ആ ബ്രാന്‍ഡുമായി യാതൊരു ബന്ധവുമില്ലെന്നും അക്ഷയ് കുമാര്‍ എക്‌സില്‍ കുറിച്ചു.

‘അംബാസഡറായി തിരിച്ചു വരുന്നു… വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്… ഈ പരസ്യം ചിത്രീകരിച്ചത് 2021 ഒക്ടോബര്‍ 13നാണ്. ഈ കമ്പനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഈ ബ്രാന്‍ഡുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരസ്യം നേരത്തെ ചിത്രീകരിച്ചതാണ്. അവര്‍ക്ക് ഞാനുമായുളള കരാറിന്റെ കാലാവധി അവസാനിക്കുന്ന അടുത്ത മാസം വരെ നിയമപരമായി ഈ പരസ്യം ഉപയോഗിക്കാം. നിങ്ങള്‍ ശാന്തരായി യഥാര്‍ഥ വാര്‍ത്തകള്‍ പ്രചരിപ്പിക്കൂ… അക്ഷയ് കുമാര്‍ എക്‌സില്‍ കുറിച്ചു. ബോളിവുഡ് മാധ്യമമായ ബോളിവുഡ് ഹങ്കാമയാണ് നടന്‍ പാന്‍ മസാലയുടെ അംബാസഡറായി തിരികെ എത്തിയെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവിട്ടത്.

Top