ജീവിതത്തില്‍ ഇനി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ പറഞ്ഞെന്ന് ട്വിങ്കിള്‍ ഖന്ന. അക്ഷയ് തന്നെ വിലക്കിയതില്‍ ഒരു കാര്യം അഭിനയമായിരുന്നുവെന്നും, മറ്റൊരു കാര്യം കണ്ണാടിക്ക് മുന്നില്‍ നിന്നു കൊണ്ട് കോമഡി സീനുകള്‍ അഭിനയിച്ചു നോക്കുന്നതാണെന്നും ട്വിങ്കിള്‍ ഖന്ന വ്യക്തമാക്കി. ‘പൈജാമാസ് ആര് ഫൊര്‍ഗീവിങ് എന്ന പുതിയ ചിത്രത്തിന്റെ പ്രകാശനത്തിനോടനുബന്ധിച്ചുള്ള അഭിമുഖത്തിലാണ് ട്വിങ്കിള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അക്ഷയ് പറഞ്ഞ അഭിപ്രായം ശരിയായിരുന്നു, തന്റെ അഭിനയം വളരെ മോശമായിരുന്നുവെന്നും, അക്ഷയ് കുമാറുമായുള്ള വിവാഹ ശേഷം ഈ രണ്ടു കാര്യങ്ങളും താന്‍ ആവര്‍ത്തിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ ഭാര്യയാണ് ട്വിങ്കിള്‍ .ബാദ്ഷാബര്സാത്, മേള, ജോഡി നമ്പര്‍ വണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം, വിവാഹശേഷം സിനിമയും അഭിനയവും ഉപേക്ഷിക്കുകയായിരുന്നു.