അക്ഷയ് കുമാര്‍ ടൈഗര്‍ ഷ്രോഫ് ചിത്രം ‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍’ ടീസര്‍ പുറത്ത് വന്നു; വില്ലനായി പൃഥ്വിരാജ്

ക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് ഒന്നിച്ചെത്തുന്ന ചിത്രം ‘ബഡേ മിയാന്‍ ചോട്ടേ മിയാനി’ല്‍ വില്ലനായി പൃഥ്വിരാജ്. മലയാളിയായ വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ മലയാളം ഡയലോഗിലൂടെയാണ് സിനിമയുടേതായി പുറത്തിറങ്ങിയ ടീസര്‍ തുടങ്ങുന്നത്.

കൊടും വില്ലനായ കബീര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നു. പൃഥ്വിയുടെ മുഖം ടീസറില്‍ വ്യക്തമായി കാണിക്കുന്നില്ല. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം. സൊനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍ എന്നിവരാണ് നായികമാര്‍. സംഗീതം മിശാല്‍ മിശ്ര.

വഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ഹിമാന്‍ഷു കിഷന്‍, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും.

Top