ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരില്‍ അക്ഷയ് നാലാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നാലാം സ്ഥാനത്ത്. ജാക്കി ചാന്‍, ബ്രാഡ്ലി കൂപ്പര്‍, ക്രിസ് ഇവാന്‍സ് എന്നിവരെ പിന്നിലാക്കിയാണ് താരത്തിന്റെ നേട്ടം. ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ കൈപ്പറ്റിയത്.

പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ. നേരത്തെ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ 44ാം സ്ഥാനത്തായിരുന്നു അക്ഷയ്.

ഹോളിവുഡ് നടന്‍ ഡ്വയ്ന്‍ ജോണ്‍സണ്‍ 640 കോടി രൂപ പ്രതിഫലം വാങ്ങി ഒന്നാം സ്ഥാനത്താണ്. നടന്‍ ക്രിസ് ഹെംസ്വര്‍ത്ത് ആണ് രണ്ടാം സ്ഥാനത്ത്. 547 കോടിയാണ് ക്രിസിന്റെ പ്രതിഫലം. അയണ്‍മാന്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ ആണ് മൂന്നാമത്. 66 മില്യന്‍ ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Top