സോനാക്ഷിയുടെ ഒരു തള്ളില്‍ അക്ഷയ് കുമാര്‍ നിലത്ത്; വൈറലായി വീഡിയോ…

വൈറലായി ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിന്റെ ഒരു വീഡിയോ. ‘മിഷന്‍ മംഗള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എടുത്ത വീഡിയോയിലെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. ദൃശ്യങ്ങളില്‍ വിദ്യാബാലന്‍, തപസി പന്നു, നിത്യാ മേനോന്‍, സോനാക്ഷി സിന്‍ഹ എന്നിവരെയും കാണാം.

താരങ്ങളെല്ലാം ചേര്‍ന്ന് ചിത്രത്തെ പറ്റി സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് അക്ഷയ്കുമാറിന്റെ അടുത്തിരുന്ന സോനാക്ഷി താരത്തെ അപ്രതീക്ഷിതമായി തളളിയിടുന്നത്.

തപസി സംസാരിച്ചതിന് പിന്നാലെ അക്ഷയ് സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടയില്‍ കസേരയില്‍ ഇരുന്ന് പുറകിലേക്ക് ചാഞ്ഞ് എന്തോ പറയാന്‍ തുടങ്ങുമ്പോഴാണ് സോനാക്ഷി ചെറുതായൊന്ന് അക്ഷയ് യെ തള്ളിയത്. അപ്രതീക്ഷിതമായതിനാല്‍ കസേരയോടൊപ്പം അക്ഷയും താഴേക്ക് വീഴുകയായിരുന്നു.

അക്ഷയ് താഴെ പോയ ഉടനെ സൊനാക്ഷി പൊട്ടിചിരിക്കുകയും, തന്നെ ആരെങ്കിലും വെറുപ്പിച്ചാല്‍ ഇതായിരിക്കും ചെയ്യുകയെന്ന മറുപടിയാണ് സൊനാക്ഷി നല്‍കിയത്. തന്റെ ഇന്‍സ്റ്റയിലൂടെ സോനാക്ഷി തന്നെയാണ് വീഡിയോ പങ്ക് വച്ചത്.

Top