“അക്ഷയ്കുമാര്‍ എന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു” -കങ്കണ

ബോളിവുഡ് വ്യവസായത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കങ്കണ റണാവത്ത്. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്ന് കങ്കണ പറയുന്നു. തലൈവി ട്രെയ്‌ലര്‍ റിലീസായതിന് തൊട്ടുപിന്നാലെ അക്ഷയ് കുമാര്‍ തന്നെ രഹസ്യമായി വിളിച്ചെന്നും കങ്കണ വെളിപ്പെടുത്തുന്നു.

“എന്നെ വിളിച്ച് അഭിനന്ദിച്ചാല്‍ പോലും അവര്‍ കുഴപ്പത്തിലാകും. അക്ഷയ് കുമാര്‍ പോലുള്ള വലിയ താരങ്ങള്‍ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്നപോലെ പരസ്യമായി അത് ചെയ്യാനാകില്ല. കങ്കണ വ്യക്തമാക്കി.”

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവി ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.ഏപ്രില്‍ 23 ന് ചിത്രം പുറത്തിറങ്ങും.

Top