ധനുഷിനൊപ്പം അക്ഷയ് കുമാറും സാറ അലി ഖാനും; ‘അത്രംഗി രേ’ ട്രെയിലര്‍ പുറത്തിറങ്ങി

നുഷ്, സാറ അലി ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന ‘അത്രംഗി രേ’ ട്രെയിലര്‍ എത്തി. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രം ഡിസംബര്‍ 24ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

രാഞ്ജന എന്ന ചിത്രത്തിനു ശേഷം ധനുഷും ആനന്ദ് എല്‍. റായിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ.

ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍. റായ് എന്നിവരാണ് നിര്‍മ്മാണം.

ഛായാഗ്രഹണം പങ്കജ് കുമാര്‍, എഡിറ്റിങ് ഹേമല്‍ കോത്താരി, സംഗീതം എ.ആര്‍. റഹ്‌മാന്‍.

 

Top