എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ ഞാന്‍ എടുക്കില്ല ; അക്ഷയ് കുമാര്‍

ബോളിവുഡില്‍ ഇപ്പോള്‍ ജീവചരിത്ര സിനിമകളാണ് ട്രെന്‍ഡ്.സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സഞ്ജു ബോക്‌സ് ഓഫീസില്‍ ഏറെ കളക്ഷന്‍ നേടിയ സിനിമയായിരുന്നു.രാജ്കുമാര്‍ ഹിരണിയുടെ സംവിധാനത്തില്‍ ഒതുങ്ങിയ സിനിമ രണ്‍ബീര്‍ കപൂറിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.ഇതിനിടയില്‍ ഷക്കീലയുടെ സിനിമയും അണിയറയില്‍ ഒരുങ്ങുകയാണ്.

ഹോളിവുഡില്‍ ആരുടെ ജീവിതം സിനിമയായാലും എന്റെ ജീവിതം ഒരിക്കലും സിനിമയാകില്ലന്ന് അക്ഷയ് കുമാര്‍.’എന്റെ ജീവിതം ഞാന്‍ ഒരിക്കലും സിനിമയാക്കില്ല, എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകവും ഞാന്‍ എഴുതില്ല’ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അക്ഷയ് കുമാര്‍.

ചരിത്രത്തിന്റെ ഭാഗമായ ഒരുപാട് ആളുകള്‍ ഉണ്ട്.ഉദാഹരണത്തിന് എന്റെ സിനിമയായ ഗോള്‍ഡിലെ കഥാപാത്രം തപന്‍ ദാസും പാഡ്മാനിലെ അരുണാചലം മുരുകാനന്ദം എന്നിവര്‍ രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചതാണ്.എന്റെ ജീവിതത്തെക്കുറിച്ച് സിനിമയെടുത്ത് വിഢിയാകാന്‍ ഞാന്‍ ഇല്ലാന്നും നമ്മുടെ മുമ്പിലുള്ള ഹീറോകളുടെ ജീവിതം സിനിമയാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നും അക്ഷയ് പറഞ്ഞു.

ഗോള്‍ഡാണ് അക്ഷയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ.ആദ്യമായി ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെക്കുറിച്ചാണ് സിനിമ പറയുന്നത്.

Top