അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘ബച്ചന്‍ പാണ്ഡേ’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതുവര്‍ഷത്തിലെ ആദ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. തന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു കൊണ്ടാണ് അക്ഷയ് കുമാര്‍ ഈ കാര്യം അറിയിച്ചത്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം ‘ബച്ചന്‍ പാണ്ഡേ’യുടെ ചിത്രീകരണമാണ് ആരംഭിച്ചിരിക്കുന്നത്. കൃതി സനോണും ജാക്വലിന്‍ ഫെര്‍ണാണ്ടസുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

സിനിമയുടെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആണ്.നദിയാവാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സാജിദ് നദിയാവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാജിദിന്‍റെ നിര്‍മ്മാണത്തില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന പത്താമത്തെ ചിത്രമാണിത്.

Top