‘ഗോള്‍ഡ്’ അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

gold

ന്യൂഡല്‍ഹി: തന്റെ ആരാധകര്‍ക്കു വേണ്ടി പുതിയ ചിത്രം ഗോള്‍ഡിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ട്വിറ്ററിലൂടെയാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ഗോള്‍ഡ് ഒരു ഹിസ്‌റ്റോറിക്കല്‍ സ്‌പോര്‍ട്‌സ് ചിത്രമാണ്. റീമാ കാഗ്ട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, കുണാല്‍ കപൂര്‍, മൗനി റോയി വിനീത് കുമാര്‍ സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

എക്‌സല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ റിതേഷ് ,ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും.

Top