അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ഗോള്‍ഡ് ; ടീസര്‍ പുറത്തിറങ്ങി

Gold teaser: Akshay Kumar

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ഗോള്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി . ഹോക്കിയെയും രാജ്യത്തെയും സ്നേഹിക്കുന്ന ഒരു ബംഗാളിക്കാരന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ ചിത്രത്തിൽ എത്തുന്നത്.

അക്ഷയ് കുമാറിന്റെ കഥപാത്രത്തെയാണ് ടീസറില്‍ പരിചയപ്പെടുത്തുന്നത്. മൗനി റോയി,കുനാല്‍ കപൂര്‍, അമിത് സാദ്, വിനീത് സിംഗ്, സണ്ണി കുശാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റീമ കഗ്തിയാണ് ഗോള്‍ഡിന്റെ തിരക്കഥ എഴുതുന്നത്. എക്സലന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top