റോഡ് സുരക്ഷാ ബോധവൽക്കരണം ; ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ

akshy

ന്യൂഡൽഹി: റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്കരിയാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്.

ഞാൻ അക്ഷയ് കുമാറിനോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പൂർണമായും സഹകരിക്കുമെന്ന് അറിയിച്ചതായും ഗഡ്കരി വ്യകത്മാക്കി. യുബർ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിൽ താരങ്ങളുടെ പിന്തുണ ലഭിക്കുകയാണെങ്കിൽ സമൂഹത്തിൽ കൂടുതൽ ബോധവൽക്കരണം നടത്താൻ കഴിയുമെന്നും മാത്രമല്ല ഇവരുടെ വാക്കുകൾ പുതിയ തലമുറയിൽ നിന്നുള്ളവർ കൂടുതൽ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡ് അപകടത്തിൽ മരിക്കന്നവരുടെ എണ്ണം കുറയ്ക്കുകയെന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. 2020 ഓടെ 50 ശതമാനം റോഡ് അപകടങ്ങൾ കുറയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, വാഹനത്തിൽ നിന്നുള്ള മാലിന്യങ്ങൾ തടയുന്നതിനുള്ള ശ്രമവും മന്ത്രാലയം നടത്തുന്നുണ്ടെന്നും നിഥിൻ ഗഡ്കരി വ്യക്തമാക്കി.

Top