കൊറോണയ്‌ക്കെതിരെ പോരാടാന്‍ നടന്‍ അക്ഷയ്കുമാറും; സംഭാവന നല്‍കുന്നത് 25 കോടി

മുംബൈ: കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധത്തിന് 25 കോടി രൂപ നല്‍കാനെരുങ്ങി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കേണ്ടതെന്നും അതിനു തനിക്കു കഴിയുന്നത് ചെയ്യുകയാണെന്നും അക്ഷയ്കുമാര്‍ ട്വീറ്ററില്‍ കുറിച്ചു. ടാറ്റാ ട്രസ്റ്റും 500 കോടിയുടെ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് കോവിഡ് 19സ്ഥിരീകരിച്ചവരുടെയെണ്ണം 918 ആയി. 20 പേര്‍ മരിച്ചു. രോഗവ്യാപനം തടയാന്‍ രാജ്യമെമ്പാടുള്ള ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹവ്യാപനത്തിനുള്ള സാധ്യതയില്ലെന്നും അതിനാല്‍ റാന്‍ഡം പരിശോധന നടത്തില്ലെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. അതിനിടെ കോവിഡ് ദുരിതാശ്വാസത്തിനായി പൗരന്മാരുടെ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നു.

24 മണിക്കൂറിനിടെ 149 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക, കശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വൈറ് ബാധ കൂടുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top