അക്ഷയ് കുമാർ കുമാറിന്റെ ‘കേസരി’ ; ചിത്രീകരണം പുരോഗമിക്കുന്നു , ചിത്രം പങ്കുവെച്ച് താരം

Akshay Kumar

ക്ഷയ് കുമാർ തന്റെ കഥാപാത്രങ്ങൾ കൊണ്ട് എപ്പോഴും ആരാധകരെ ആശ്ചര്യപ്പെടുത്താറുണ്ട്. വ്യത്യസ്തത നിറഞ്ഞ കഥപാത്രവുമായി താരം എത്തുന്ന പുതിയ ചിത്രം കേസരിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ചിത്രത്തിൽ അഭിനയിക്കുന്ന കുട്ടികളുമൊത്തുള്ള ചിത്രം ട്വീറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. അനുരാഗ് സിംഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേസരിയിൽ നായികയായി എത്തുന്നത് ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയാണ്.

1897ൽ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ ബ്രിട്ടീഷ് ഇന്ത്യൻ കരസേനയും അഫ്ഗാൻ ഒറാക്സെ ഗോത്രവർഗ്ഗവും തമ്മിലുണ്ടായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

Top