കുട്ടുകാരനൊപ്പം അക്ഷയ് കുമാറിന്റെ മകൾ ; ചിത്രം പങ്കുവെച്ചു താരം

ഴയ കൂട്ടുകാരനെ മകൾ വീണ്ടും കണ്ടുമുട്ടിയതിന്റെ ചിത്രം പങ്കുവെച്ചു ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ.

അക്ഷയ് കുമാർ തന്റെ തിരക്കുകൾ എല്ലാം മാറ്റി നിർത്തി ക്രിസ്മസ്, പുതുവർഷ അവധി ദിനങ്ങൾ ആഘോഷിക്കുകയാണ് ഇപ്പോൾ.

കേപ്പ് ടൗണിലാണ് കുടുംബവുമൊത്ത് അക്ഷയ് അവധി ദിനങ്ങൾ ആഘോഷിക്കുന്നത്. അവിടെ തന്റെ മകൾ നിതാര അവളുടെ പഴയ കുട്ടുകാരനുമൊത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അക്ഷയ്.

ട്വീറ്ററിലൂടെയാണ് നിതാരയും വാലന്റീനോയെ 2.0 എന്ന വിളിപ്പേരുള്ള കുട്ടിയും ഒരു ടെലസ്കോപ്പിലൂടെ നോക്കുന്ന ചിത്രം അക്ഷയ് പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷമാണ് അക്ഷയ് കുമാർ വാലന്റീനോയെ ട്വീറ്ററിലുടെ പരിചയപ്പെടുത്തിയത്. അക്ഷയ് കുമാറിന്റെ കേപ്പ് ടൗണിലേ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയുടെ മകനാണ് വാലന്റീനോ.

ജനുവരി 26 ന് പുറത്തിറങ്ങുന്ന പാഡ് മാൻ ആണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം. ഇതിന്റെ തിരക്കുകൾ മാറ്റിനിർത്തിയാണ് അക്ഷയ് അവധി ആഘോഷിക്കുന്നത്.

Top