25 കോടിക്ക് പുറമെ വീണ്ടും 3 കോടി രൂപ സാമ്പത്തിക സഹായം നല്‍കി അക്ഷയ് കുമാര്‍

മുംബൈ: കോവിഡ് വൈറസ് പടരുന്നത് പ്രതിരോധത്തിനായി വീണ്ടും സാമ്പത്തിക സഹായം നല്‍കി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി നല്‍കിയതിന് പിന്നാലെ 3 കോടി രൂപ അധികം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ താരം. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് താരം സാമ്പത്തിക സഹായം നല്‍കിയത്.

ആരോഗ്യ സംരക്ഷണ തൊഴിലാളികള്‍ക്കായി പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ), മാസ്‌കുകള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ സഹായിക്കുന്നതിനാണ് അദ്ദേഹം ഈ സംഭാവന നല്‍കിയിരിക്കുന്നത്.

Top