ഇഷ്ടതാരത്തെ കാണാന്‍ നടന്നത് 900 കിലോമീറ്റര്‍

ന്റെ ഇഷ്ട താരത്തെ കാണാന്‍ പര്‍ബത് നടന്നത് 900 കിലോമീറ്ററാണ്. ബോളീവുഡ് താരം അക്ഷയ് കുമാറിന്റെ കടുത്ത ആരാധകനാണ് പര്‍ബത്. ഗുജറാത്തിലെ ദ്വാരകയില്‍നിന്നും മുംബൈ വരെയാണ് പര്‍ബത് നടന്നത്. വാര്‍ത്ത അക്ഷയ് കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ദിവസവും 50-55 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് 18 ദിവസം കൊണ്ട് പര്‍ബത് മുംബൈയിലെത്തിയത്.

ഇന്ന് പര്‍ബതിനെ കണ്ടു, ദ്വാരകയില്‍ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവന്‍ എത്തിയത്. 18 ദിവസംകൊണ്ട് മുംബൈയിലെത്തിയ അവന്‍ എന്നെ ഇന്നു കാണാന്‍ പദ്ധതിയിടുകയായിരുന്നു. നമ്മുടെ യുവാക്കള്‍ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കില്‍, പിന്നെ അവരെ തടയാന്‍ ഒന്നിനുമാകില്ലെന്നും അക്ഷയ് കുമാര്‍ കുറിച്ചു.

Top