വാക്ക് തെറ്റിച്ച് അക്ഷയ് കുമാര്‍ വീണ്ടും പാന്‍ മസാല പരസ്യത്തില്‍; കൂടെ സൂപ്പര്‍ താരങ്ങളും

പുകയില ഉല്‍പ്പന്ന ബ്രാന്‍ഡായ വിമലിന്റെ പുതിയ പരസ്യത്തിനായി ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ വീണ്ടും കൈകോര്‍ത്തു. നേരത്തെ മൂവരും ഒന്നിച്ച വിമല്‍ പാന്‍ മസാല പരസ്യം വന്‍ വിവാദമായതിനെ തുടര്‍ന്ന് പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാര്‍ ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍, വാക്ക് ലംഘിച്ച് അക്ഷയ് തിരിച്ചെത്തിയതിന് പിന്നാലെ വന്‍ ട്രോളുകളാണ് താരത്തിന് ലഭിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഷാരൂഖ് ആരാധകന്റെ അക്കൗണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മൂന്ന് അഭിനേതാക്കളെ കൂടാതെ നടിയും മോഡലുമായ സൗന്ദര്യ ശര്‍മ്മയും പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. പരസ്യം വന്നതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്്. പണത്തിന് വേണ്ടി യുവാക്കളെ പുകയില ഉത്പന്നങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന പരസ്യങ്ങളാണോ പ്രചരിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ വിമര്‍ശനം. എന്നാല്‍ വിമല്‍ എന്ന കമ്പനി പുറത്തിറക്കിയ പുതിയ ബീറ്റില്‍നട്ട് (അടയ്ക്ക്)’ ഉല്‍പ്പന്നമാകാമെന്ന് അഭിപ്രായപ്പെട്ടു.

Top