സംവിധായകനെതിരെ ‘മീ ടൂ’ ആരോപണം; സിനിമാ ചിത്രീകരണത്തില്‍ നിന്നും അക്ഷയ് കുമാര്‍ പിന്മാറി

മുംബൈ: സംവിധായകന്‍ സജിദ് ഖാനെതിരെ ‘മീ ടൂ’ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ‘ഹൗസ് ഫുള്‍4’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും നടന്‍ അക്ഷയ്കുമാര്‍ പിന്മാറി.

താന്‍ വിദേശത്തായിരുന്നുവെന്നും തിരികെയെത്തിയപ്പോഴാണ് വാര്‍ത്തകളില്‍ നിന്ന് ‘മീ ടൂ’ കാമ്പയിനെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകനെ കുറിച്ചും വിശദമായി അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അറിഞ്ഞതെല്ലാം വേദനിപ്പിക്കുന്ന വാര്‍ത്തകളായിരുന്നെന്നും അതിനാല്‍ തന്നെ ആരോപണത്തെ കുറിച്ച് അന്വേഷണം നടന്ന് നിജസ്ഥിതി പുറത്തു വരുന്നതു വരെ ചിത്രീകരണത്തില്‍ പങ്കെടുക്കില്ലെന്നുമാണ് അക്ഷയ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട താരം ഇരകള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

Top