പൃഥ്വിരാജ് ചൗഹാനാകാന്‍ ഒരുങ്ങി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍

akshay

ചൗഹാന്‍ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൗഹാനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങി സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍. യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് അക്ഷയ് പൃഥ്വിരാജ് ചൗഹാനായി അഭിനയിക്കുന്നത്.

പൃഥ്വിരാജ് ചൗഹാന്‍ ഇന്നത്തെ രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളാണ് ഭരിച്ചിരുന്നത്. ഹേരാഭേരി 3ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം അക്ഷയ് ഈ ചിത്രത്തില്‍ അഭിനയിക്കും.

അക്ഷയ് കുമാര്‍ നായകനായ രണ്ട് ചിത്രങ്ങള്‍ ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗോള്‍ഡില്‍ ഒരു ഹോക്കി കളിക്കാരന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. റിലീസിനിരിക്കുന്ന മറ്റൊരു ചിത്രം കേസരിയാണ്. 1897ല്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സേനയും അഫ്ഗാനിലെ ഗോത്രവര്‍ഗവും തമ്മിലുണ്ടായ യുദ്ധത്തിന്റെ കഥയാണ് കേസരി പറയുന്നത്.

Top