ബോക്‌സ് ഓഫിസില്‍ ഏറ്റുമുട്ടാന്‍ അക്ഷയ് കുമാറും പ്രഭാസും; ആദിപുരുഷും രക്ഷാബന്ധനും ഒരേ ദിവസം തിയേറ്ററില്‍

ക്ഷയ് കുമാറിന്റെ രക്ഷാബന്ധനും പ്രഭാസ് നായകനാകുന്ന ആദിപുരുഷും ഒരേ ദിവസം റിലീസിനെത്തുന്നു. 2022 ഓഗസ്റ്റ് 11നാണ് ഇരു സിനിമകളും തിയേറ്ററുകളിലെത്തുക. കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍’ എന്ന ചിത്രത്തിന് ശേഷം ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്.

പ്രഭാസിനൊപ്പം ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആനന്ദ് എല്‍.റായ് സംവിധാനം ചെയ്യുന്ന രക്ഷാബന്ധന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹിമാന്‍ഷു ശര്‍മയും കനിക ദില്ലനും ചേര്‍ന്നാണ്.

സഹേജ്മീന്‍, ദീപിക ഖന്ന, സാദിയ ഖതീബ്, സ്മൃതി ശ്രീകാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ടോയ്ലറ്റ് : ഏക് പ്രേം കഥ എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച ഭൂമി പെഡ്‌നേക്കറും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

 

Top