100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് അക്ഷയ്കുമാറും ഭാര്യയും

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 100 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ദൈവിക് ഫൗണ്ടേഷനാണ് ഇവര്‍ കോണ്‍സണ്‍ട്രേറ്റര്‍ സംഭാവന നല്‍കിയത്.

100 കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്വിങ്കിള്‍ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന ഉപകരണമാണിത്.

രക്തത്തില്‍ ഓക്സിജന്‍ കുറവ് വരുന്ന രോഗികള്‍ക്ക് തെറപ്പിക്കാവശ്യമായ ഒന്നാണിത്. അന്തരീക്ഷ വായുവില്‍ നിന്ന് ഓക്സിജനെ മാത്രം വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍.

കഴിഞ്ഞ വര്‍ഷം കൊവിഡ് ഒന്നാം തംരംഗം രൂക്ഷമായിരുന്ന സാഹചര്യത്തില്‍ സഹായവുമായി അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടിയാണ് താരം സംഭാവന നല്‍കിയത്.

 

Top