‘മംഗള്‍യാന്‍ മിഷന്‍’ സിനിമയാകുന്നു; നായകനായി അക്ഷയ് കുമാര്‍

യര്‍ലിഫ്റ്റ്, ടോയ്‌ലെറ്റ്; ഏക് പ്രേം കഥ, പാഡ്മാന്‍, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം അക്ഷയ്കുമാര്‍ പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ്. ഈ ചിത്രങ്ങളെപ്പോലെ ഇതും ഒരു യഥാര്‍ത്ഥ സംഭവമാണ്. മംഗള്‍യാന്‍ മിഷനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

ജഗന്‍ ശക്തിയും ആര്‍ ബല്‍കിയും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ഫോക്‌സ് സ്റ്റാറും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിദ്യാ ബാലന്‍, തനുശ്രീ പാനു എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം നവംബറില്‍ ആരംഭിക്കും.

Top