സിനിമയുടെ പേര് ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നാക്കി; മാറ്റിത്തിൽ തെറ്റൊന്നും ഇല്ലെന്ന് അക്ഷയ് കുമാർ

മീപകാലത്ത് ഇന്ത്യ എന്ന പേര് മാറ്റി ഭാ​രതം എന്നാക്കണമെന്നുള്ള ചർച്ചകൾ സജീവമായിരുന്നു. ഇതിന്റെ ഭാ​ഗമായി ചില സിനിമാ പേരുകളിൽ അടക്കം മാറ്റം വരുത്തി. ഇക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേത് ആണ് അക്ഷയ് കുമാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു’. ചിത്രത്തിന്റെ പേര് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാറ്റിയിരുന്നു. ‘മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യു’ എന്നാണ് പുതിയ പേര്. ഇപ്പോഴിതാ പേര് മാറ്റത്തെ കുറിച്ച് അക്ഷയ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

സിനിമയുടെ പേരിൽ ഭാരത് എന്നാക്കി മാറ്റിയതിൽ തെറ്റൊന്നും ഇല്ലെന്ന് അക്ഷയ് കുമാർ പറയുന്നു. “ഭാരതം ഒരു തെറ്റായ പേരാണോ? ഇന്ത്യ എന്ന പേരും തെറ്റല്ല, തികച്ചും ശരിയാണ്. ഭാരതം ഒരു മഹത്തായ പേരായതിനാൽ ഞങ്ങൾ സിനിമയുടെ ടാഗ്‌ലൈൻ മാറ്റി. നമ്മുടെ ഭരണഘടനയിലും ഈ പേരുണ്ട്. അതിനാൽ ഞങ്ങൾ ഈ തീരുമാനത്തിൽ എത്തുക ആയിരുന്നു”, എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തോട് ആയിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.

ടിനു സുരേഷ് ദേശായി ആണ് ‘മിഷന്‍ റാണിഗഞ്ച്’ സംവിധാനം ചെയ്യുന്നത്. ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയിരുന്നു. കൽക്കരി ഖനിയിൽ കുടുങ്ങിയ 65 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നൽകിയ എഞ്ചിനീയർ ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 55 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപക് കിംഗ്രാനി ആണ്. ഒ മൈ ഗോഡ് 2 ആണ് അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Top