രജനീകാന്തിന്റെ 2.0യിലെ അക്ഷയ്കുമാറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ജനീകാന്ത് ചിത്രം 2.0യിലെ അക്ഷയ്കുമാറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അക്ഷയ്കുമാറിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഫോട്ടോ പങ്കുവെച്ചത്. തന്റെ ആരാധകര്‍ക്കായി ഫോട്ടോ സമര്‍പ്പിക്കുന്ന എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അക്ഷയ്കുമാര്‍ കുറിച്ചത്.

സൈ-ഫൈ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. എമി ജാക്‌സനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എആര്‍ റഹ്മാനാണ്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും. ചിത്രത്തിന്റെ 3ഡി ടീസര്‍ സെപ്റ്റംബര്‍ 13ന് പുറത്തുവിടും.

Top