‘കേസരി’ പുതുവർഷത്തിൽ വിത്യസ്തമായ ചിത്രവുമായി അക്ഷയ് കുമാർ ; ഫസ്റ്റ് ലുക്ക്

Akshay kumar

ക്ഷയ് കുമാർ തന്റെ കഥാപാത്രങ്ങൾ കൊണ്ട് എപ്പോഴും ആരാധകരെ ആശ്ചര്യപ്പെടുത്താറുണ്ട്. വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളാണ് താരം എപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.പുതുവർഷത്തിലും അക്ഷയ് ഈ പതിവ് തെറ്റിച്ചില്ല.

കേസരി എന്ന പുതിയ ചിത്രത്തിലൂടെ വിത്യസ്തമായ കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് അക്ഷയ് പുറത്തുവിട്ടു. അനുരാഗ് സിംഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കേസരിക്കൊപ്പം ഈ വർഷം ആരംഭിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ,തനിക്ക് ഈ വർഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ഇതെന്നും അക്ഷയ് ട്വീറ്റിൽ കുറിച്ചു. ഒക്ടോബർ മാസത്തിൽ കേസരി ചിത്രത്തിനെ സംവിധായകൻ കരൺ ജോഹർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

Top