മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ അന്തരിച്ചു. ശ്രീദേവി അന്തര്‍ജനം ( 86)ആണ് അന്തരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയിരുന്നു മരണം സംഭവിച്ചത്.

സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ വെച്ച് നടക്കും. മക്കള്‍ പാര്‍വതി,അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല എന്നിവരാണ്.

Top