ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയുടെ നിയമസഭാ കക്ഷിയോഗത്തില്‍ വികാരാധീനനായി അഖിലേഷ് യാദവ്. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രശ്‌നങ്ങള്‍ക്ക് കാരണം അമര്‍സിങ്ങ് ആണെന്നും അഖിലേഷ് ആരോപിച്ചു.
പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് എല്ലാവരും പറയുന്നത്. ആരാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുക. താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
പിതാവായ മുലായം സിങ് യാദവ് പറഞ്ഞതാണ് താന്‍ ഇത് വരെ ചെയ്തതെന്നും അഖിലേഷ് യാദവ് പറഞ്ഞു. അനീതിക്കെതിരെ പോരാടാനാണ് അച്ഛന്‍ തന്നോട് പറഞ്ഞതെന്നും താന്‍ അതാണ് ചെയ്തതെന്നും അഖിലേഷ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയുടെ ഭാവി നിശ്ചിക്കുന്ന നിര്‍ണായകമായ നിയമസഭാകക്ഷിയോഗത്തിലാണ് അഖിലേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.


