Akhnoor attack: Hafiz Saeed claims responsibility for ‘surgical strike’, says 30 soldiers killed

HAFIZ-SEYD

ന്യൂഡല്‍ഹി: പാക് ഭീകരര്‍ അഖിനൂരില്‍ നടത്തിയതാണ് യഥാര്‍ഥ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ ഹാഫിസ് സയ്ദ്. ജമ്മു കശ്മീരിലെ അഖിനൂര്‍ ജനറല്‍ റിസേര്‍വ് എഞ്ചിനീയറിങ് ഫോഴ്‌സ് ക്യാമ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലാണ് ഹാഫിസിന്റെ അവകാശവാദം.

ക്യാമ്പിനുള്ളില്‍ കടന്ന യുവാക്കള്‍ ഇന്ത്യന്‍ സേനയുടെ 10 ട്രൂപ്പുകളെ വധിച്ചു. അവര്‍ സുരക്ഷിതരായി തിരികെ എത്തുകയും ചെയ്തു. ഇതാണ് യഥാര്‍ഥ സര്‍ജിക്കല്‍ ആക്രമണം. ഓഡിയോ സന്ദേശത്തില്‍ ഹാഫിസ് സയ്ദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ സേന പാക് അധിനിവേശ കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയാണിതെന്നും സയിദ് പറഞ്ഞു. മോദി സര്‍ജിക്കല്‍ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്നു. നവാസ് ഷെരീഫ് മോദിക്ക് മറുപടി നല്‍കിയില്ല. ഞാന്‍ മോദിക്ക് മറുപടി നല്‍കുന്നു. സര്‍ജിക്കല്‍ ആക്രമണം വെറും നാടകമാണെന്ന് പറഞ്ഞ സയിദ് 30 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നതായും പറഞ്ഞ

എന്നാല്‍ സയ്ദിന്റെ അവകാശവാദം സൈന്യം നിഷേധിച്ചു. അഖ്‌നൂരില്‍ 30 സൈനികരെ വധിക്കുന്നതുപോയിട്ട് 30 സൈനികര്‍ക്കു പരിക്കേല്‍പ്പിക്കാന്‍പോലും ഭീകരര്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം അഖ്‌നൂരില്‍ ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്‌സ് ക്യാമ്പ് ആക്രമിച്ച ഭീകരര്‍ മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു. 10 സൈനികരും 10 തൊഴിലാളികളുമായിരുന്നു ഈ സമയം ക്യാമ്പിലുണ്ടായിരുന്നത്.

Top