ലക്നൗ: അഖ്ലാഖ് കൊലപാതക കേസിലെ മുഖ്യപ്രതി രൂപേന്ദ്ര റാണ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. ഉത്തര്‍പ്രദേശ് നവനിര്വ്വാണ സേനയുടെ സ്ഥാനാര്‍ത്ഥി ആയിട്ടായിരിക്കും മത്സരിക്കുക.
ഗോമാതാവിനെ ബഹുമാനിച്ചതിന്റെ പേരില്‍ രണ്ടര വര്‍ഷം ജയിലില്‍ കിടന്നയാളാണ് റാണയെന്നും ഗോസംരക്ഷണത്തിന് അദ്ദേഹത്തേക്കാള്‍ നല്ലയാള് വേറെയില്ലെന്നും നവനിര്‍മാണ സേ നേതാവ് അമിത് ജനി പറഞ്ഞു.
പശുക്കള്‍ക്ക് വേണ്ടി പലതും ചെയ്യാനുണ്ട് എന്ന് ആത്മാര്‍ത്ഥമായി തെളിയിച്ച ആളാണ് റാണയെന്നും ജനി കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ രാജ്സ മന്ദില് ബംഗാളി മുസ്ലിം തൊഴിലാളിയെ കൊലപ്പെടുത്തയ ശംഭുലാല്‍ റൈഗറിനെ ആഗ്രയില്‍ മത്സരിപ്പിക്കുമെന്ന് നവനിര്‍മാണ സേന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഖ്ലാഖ് കേസിലെ പ്രതിയെയും മത്സരിപ്പിക്കാനൊരുങ്ങുന്നത്.