Akhilesh’s biggest mistake was to join hands with Congress: BJP

ന്യൂഡല്‍ഹി: യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിക്കുണ്ടായ പരാജയത്തിനു കാരണം കോണ്‍ഗ്രസുമായുള്ള സഖ്യമാണെന്ന് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നതാണ് അഖിലേഷ് യാദവ് ചെയ്ത ഏറ്റവും വലിയ അബദ്ധം രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.

യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുമായിരുന്നു. തകര്‍ച്ചയിലെത്തിയ കോണ്‍ഗ്രസുമായി ചേര്‍ന്നത് എസ്.പിയുടെ കനത്ത തോല്‍വിക്ക് ഇടയാക്കയത്.

ഉത്തര്‍പ്രദേശിലും ഉത്താരാഖണ്ഡിലും ജനങ്ങള്‍ പുതിയ ഇന്ത്യയുടെ ഉദയത്തിനാണ് വോട്ട് ചെയ്തത്. മണിപ്പൂരിലും ഗോവയിലും ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ലഭിക്കുന്ന മറ്റു പാര്‍ട്ടികളുടെ പിന്തുണയില്‍ വിശ്വാസമുണ്ടെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Top