സൗജന്യ വാക്‌സിന്‍; മോദിയുടെ തീരുമാനം പൊതുജനങ്ങളുടെ കോപം കണക്കിലെടുത്തെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗജന്യ കോവിഡ് വാക്‌സിന്‍ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പൊതുജനങ്ങളുടെ കോപം കണക്കിലെടുത്താണ് മോദിയുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

‘പൊതുജനങ്ങളുടെ കോപം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്‍ രാഷ്ട്രീയവത്കരിക്കുന്നതിനു പകരം നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. ഞങ്ങളെല്ലാവരും ബി.ജെ.പിയുടെ വാക്‌സിന് എതിരാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ വാക്‌സിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളെല്ലാവരും വാക്‌സിന്‍ സ്വീകരിക്കും. വാക്‌സിന്‍ ഡോസുകളുടെ അഭാവം മൂലം സ്വീകരിക്കാതിരിക്കാന്‍ കഴിയാതിരുന്നവര്‍ കൂടി വാക്‌സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’ -അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

 

Top