സിബിഐയെ കുറിച്ച് ഇനി ആര് അന്വേഷിക്കുമെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി : സിബിഐയെ കുറിച്ച് ഇനി ആര് അന്വേഷിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ”സിബിഐയ്ക്ക് ഉള്ളില്‍ തന്നെ നിരവധി യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. പരസ്പരം പോര് നടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്നത്. ആര് സിബിഐയെ അന്വേഷിക്കും” – അഖിലേഷ് പരിഹസിച്ചു.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പുറത്താക്കുകയും രാകേഷ് അസ്താനയ്‌ക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ്.

അനധികൃത മണല്‍ ഖനനത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

Top