വില നിയന്ത്രിക്കാനാവില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം അടച്ചുപൂട്ടണമെന്ന് അഖിലേഷ് യാദവ്

akhilesh Yadav

ലഖ്‌നൗ: ഇന്ധനവില വര്‍ധന നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം അടച്ചുപൂട്ടണമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇന്ധന വില നിരുത്തരവാദപരമായ രീതിയില്‍ ഉയരുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവുന്നില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം കൊണ്ടുള്ള ഉപയോഗമെന്താണെന്ന് മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ചോദിച്ചു.

രാജ്യത്ത് ഇന്ധനവില നിരുത്തരവാദപരമായ രീതിയില്‍ കുതിച്ചുയരുകയാണ്. സര്‍ക്കാരിന് ഭരണപരമോ മാനേജ്‌മെന്റ് തലത്തിലോ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. എല്ലാം ആഗോള മാര്‍ക്കറ്റിന് അനുസരിച്ചാണ് നീങ്ങുന്നതെങ്കില്‍ പിന്നെന്തിനാണ് പെട്രോളിയം മന്ത്രാലയമെന്ന് അഖിലേഷ് യാദവ് ചോദ്യം ഉന്നയിച്ചു. ഇന്ധനവില വര്‍ധനവിലൂടെ കേന്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അഖിലേഷ് രൂക്ഷവിമര്‍ശനമുന്നയിച്ചു.

യുക്രെയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധിച്ചതാണ് ഇന്ത്യയിലും വിലകുത്തനെ ഉയരാന്‍ കാരണമായതെന്ന് പെട്രോളിയം മന്ത്രി ഹര്‍കിഷന്‍ സിങ്ങ് പുരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.യുകെയും യുഎസും ഫ്രാന്‍സും അന്‍പത്തൊന്നുശതമാനം പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വിലവര്‍ധനവ് വെറും അഞ്ചു ശതമാനം മാത്രമാണെന്ന വിശദീകരണമാണ് ഹര്‍കിഷന്‍സിങ്ങ് പുരി ഇതു സംബന്ധിച്ച് നല്കിയത്.പുരിയുടെ പ്രസ്താവനക്കു പിന്നാലെയാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ധനവില വര്‍ധനയില്‍ പെട്രോളിയം മന്ത്രാലയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരുന്നത്.

Top