അഖിലേഷിനൊപ്പം വിമാനത്തില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന യോഗിയെ കണ്ട് അമ്പരക്കേണ്ട ; സത്യം ഇതാണ്

ലക്നൗ: സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വിമാനത്തില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. എന്നിട്ട് ആ രഹസ്യവും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് യോഗി അല്ല! ഇതാണ് ലക്നൗ സ്വദേശിയായ സുരേഷ് താക്കൂര്‍. കണ്ടാല്‍ തനി യോഗി ആദിത്യനാഥ്.

ഈയിടെ യു.പിയില്‍ അഖിലേഷ് യാദവ് പ്രസംഗിക്കുന്ന എസ്.പി പ്രചാരണ വേദകളിലെല്ലാം ഈ ഡ്യൂപ്പ് യോഗിയുമുണ്ടായിരുന്നു. പ്രസംഗിക്കില്ല, എല്ലാവരെയും കൈ വീശിക്കാണിക്കും. കാണുന്നവര്‍ക്കെല്ലാം ടോട്ടല്‍ കണ്‍ഫ്യൂഷനായിരുന്നു. എന്നാല്‍ ആ കണ്‍ഫ്യൂഷന് വിട നല്‍കികൊണ്ടാണ് അഖിലേഷിന്റെ ട്വിറ്റര്‍ പോസ്റ്റ്.

Top