അഖിലേഷ് യാദവിന് ഇനി മുതല്‍ ബ്ലാക്ക് ക്യാറ്റ് സുരക്ഷയില്ല

akhilesh

ലഖ്നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് അനുവദിച്ചിരിക്കുന്ന ബ്ലാക്ക് ക്യാറ്റ് സുരക്ഷ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇസഡ് പ്ലസ് കാറ്റഗറി ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോ സുരക്ഷയാണ് കേന്ദ്രം പിന്‍വലിക്കുന്നത്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം അഖിലേഷ് യാദവിന് നല്‍കിവരുന്ന സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.കേന്ദ്ര സായുധ പൊലീസ് സേനയുടെ കീഴില്‍ സുരക്ഷ നല്‍കി വരുന്ന പ്രമുഖരുടെ പട്ടികയുടെ പുനഃപരിശോധനയ്ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഖിലേഷിനെ രാജ്യത്തെ പ്രമുഖരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സുരക്ഷ നല്‍കിയത്. അത്യാധുനിക ആയുധങ്ങളുമായി ദേശീയസുരക്ഷാസേനയിലെ 22 പേരടങ്ങുന്ന സംഘമാണ് അഖിലേഷിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്.കേന്ദ്രം അഖിലേഷിന് നല്‍കി വരുന്ന സുരക്ഷ പൂര്‍ണമായും പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

Top