akhilesh yadav says about mayavathi

ലക്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

യുപിയില്‍ ഒരു പാര്‍ട്ടി നേതാവുണ്ട്. ഏത് പരിപാടിക്ക് വന്നാലും പേപ്പറില്‍ നോക്കി പ്രസംഗം വായിക്കാന്‍ മാത്രമേ അവര്‍ക്കറിയൂ എന്നും അവരുടെ പരിപാടികള്‍ക്ക് എല്ലാം ജനങ്ങള്‍ ഉറക്കമായിരിക്കുമെന്നുമായിരുന്നു അഖിലേഷിന്റെ പരിഹാസം.

ഡോരിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുപിയില്‍ കോണ്‍ഗ്രസ് – എസ്പി സഖ്യം അധികാരത്തില്‍ വരുമെന്നും സംഖ്യത്തിന്റെ വിജയത്തെ ബിജെപിക്ക് തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top