തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുമായി അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തി

akhilesh

ഹൈദരാബാദ്: സമാജ്‌വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഖിലേഷ് യാദവ് ടിആര്‍എസ് അധ്യക്ഷനും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുമായി കൂടിക്കാഴ്ച നടത്തി.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായായിരുന്നു കൂടിക്കാഴ്ച നടന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ഒഴിവാക്കി കൊണ്ട് മൂന്നാം മുന്നണി രൂപീകരിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവ ഗൗഡ, ഡിഎംകെ നേതാവ് എം. കരുണാനിധി, സ്റ്റാലിന്‍ എന്നിവരുമായി ചന്ദ്രശേഖര്‍ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.

Top