‘ലാഭക്കൊതി ആഗ്രഹിക്കുന്നവര്‍ ബിജെപിയിലേക്ക് പോകും’;ചീഫ് വിപ്പിന്റെ രാജിക്കെതിരെ പ്രതികരിച്ച് അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്വാദി പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മനോജ് കുമാര്‍ പാണ്ഡെ രാജിവെച്ചു. ഉത്തര്‍പ്രദേശ് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മനോജ് പാണ്ഡെയുടെ രാജി. റായ്ബറേലി ജില്ലയിലെ ഉഞ്ചഹറില്‍ നിന്നുള്ള എംഎല്‍എയാണ് മനോജ് പാണ്ഡെ. സംഭവം എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് കനത്ത തിരിച്ചടിയാണ്. അഖിലേഷ് വിളിച്ച യോഗത്തില്‍ എട്ട് പാര്‍ട്ടി എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല.

ഉത്തര്‍പ്രദേശിലെ പത്ത് സീറ്റിലും ഹിമാചല്‍പ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഏഴും സമാജ്വാദി പാര്‍ട്ടിക്ക് മൂന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ നിയമസഭയില്‍ ഉണ്ട്. എന്നാല്‍ എട്ടാമത്തെ സ്ഥാനാര്‍ത്ഥിയായി ബിജെപി മുന്‍ എസ് പി നേതാവ് സഞ്ജയ് സേത്തിനെ മത്സരിപ്പിക്കുകയാണ്. സമാജ്വാദി പാര്‍ട്ടിയിലെ 10 എംഎല്‍എമാര്‍ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

‘സമാജ്വാദി പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എല്ലാ തന്ത്രങ്ങളും ബിജെപി പ്രയോഗിക്കും. ബിജെപി വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യും. ലാഭക്കൊതി ആഗ്രഹിക്കുന്ന ഞങ്ങളുടെ ചില നേതാക്കള്‍ ബിജെപിയിലേക്ക് പോകും’. മനോജ് പാണ്ഡെയുടെ രാജിയില്‍ അഖിലേഷ് യാദവിന്റെ പ്രതികരണം.

Top