Akhilesh Yadav hinted at an alliance with BSP

akilesh-yadav

ക്‌നൗ : ബിജെപി അധികാരത്തില്‍ എത്തുന്നത് തടയേണ്ടത് എല്ലാ മതേതര ശക്തികളുടെയും ഉത്തരവാദിത്തമാണെന്ന് അഖിലേഷ് യാദവ്

വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നതു തടയുകയും സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് എല്ലാ മതേതര ശക്തികളുടെയും ഉത്തരവാദിത്തമാണ്. അതിനായി യുപിയില്‍ ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

നേരത്തെ, രാഷ്ട്രീയ എതിരാളികളായ ബിഎസ്പിയുമായി സഖ്യത്തിനുള്ള സാധ്യത തള്ളാതെ അഖിലേഷ് രംഗത്തെത്തിയിരുന്നു. പുതിയ സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല.

ഞങ്ങള്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്പിയുടെ നേതാക്കളെ എല്ലാസമയത്തും ബഹുമാനിച്ചിട്ടുണ്ട്. ഞങ്ങള്‍ ബിഎസ്പിയുമായി സഹകരിക്കണമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അങ്ങനെയുമാകാമെന്നും അഖിലേഷ് വ്യക്തമാക്കിട്ടുണ്ട്.

എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇപ്പോഴും വിശ്വാസം. സ്ത്രീകളും യുവാക്കളും കര്‍ഷകരും എസ്പിക്ക് വോട്ട് ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്.

യുപിയില്‍ ആരും രാഷ്ട്രപതി ഭരണവും ബിജെപിയുടെ ഭരണവും ആഗ്രഹിക്കുന്നില്ല. ബിബിസിയുടെ ഹിന്ദി റേഡിയോയോട് സംസാരിക്കുകയായിരുന്നു അഖിലേഷ്.

പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമുള്ളതാണ്. ഇന്ത്യ ന്യൂസ് എംആര്‍സി പോളില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സര്‍വെ ഫലങ്ങള്‍.

Top